---
title: "കേളകത്ത് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷം: അടിയന്തര ജനജാഗ്രത സമിതി യോഗം നടത്തി "
english_title: "Human-Wildlife Conflict in Kelakam: Panchayat Meeting Decides Fencing and Buffer Zone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375416/ kelakam-human-wildlife-conflict-meeting-decisions-2026`"
published_at: "2026-07-30T04:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a8bb58e831_1000201174.jpg"
keywords: ["Human-Wildlife Conflict in Kelakam: Panchayat Meeting Decides Fencing and Buffer Zone"]
---

# കേളകത്ത് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷം: അടിയന്തര ജനജാഗ്രത സമിതി യോഗം നടത്തി 

> **Lead Summary:** **കേളകം**: വനാതിർത്തി ഗ്രാമമായ കേളകത്ത് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനജാഗ്രത സമിതിയുടെ അടിയന്തര യോഗം ചേർന്നു.

## Article Content

**കേളകം**: വനാതിർത്തി ഗ്രാമമായ കേളകത്ത് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനജാഗ്രത സമിതിയുടെ അടിയന്തര യോഗം ചേർന്നു.

പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജ് ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി, പുലി, കടുവ, ആന എന്നിവയുടെ ശല്യം കേളകത്തിന്റെ വിവിധ വാർഡുകളിൽ കർഷകരെ വലയ്ക്കുന്നു. കൃഷി നശിക്കുന്നതിനൊപ്പം ജനജീവനും ഭീഷണിയിലാണ്. വൈസ് പ്രസിഡന്റ് ബിജു ചാക്കോ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ, കൃഷി ഓഫീസർ ജിഷ മോൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375416/ kelakam-human-wildlife-conflict-meeting-decisions-2026`)